ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു; ആര്‍എസ്എസ് ആണെന്ന് സിപിഎം

തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. തലശ്ശേരി കൊമ്മല്‍വയലില്‍ മതിലാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ പ്രചരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞിരുന്നു. പേരാമ്പ്ര സികെജി കോളേജിലാണ് കെ മുരളീധരനെ തടഞ്ഞത്. സംഭവം വര്‍ത്തയാകുകയും ചെയ്തു.

pathram:
Related Post
Leave a Comment