അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ..!!! നിര്‍മാതാവിന്റെ ഓഫിസില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തുന്നു.

‘ചെന്നൈയില്‍ ഷൂട്ടിങ്ങിന് ചെന്നാല്‍ ഞാന്‍ സ്ഥിരമായി ഒരു ഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് പറഞ്ഞു, ഇന്നു മുതല്‍ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്.

പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, വൈജയന്തിമാലയുടെ കാര്യം എനിക്കറിയില്ല പക്ഷേ ഞാന്‍ അങ്ങനെ പറയും എന്ന് മറുപടി നല്‍കി. പിന്നീട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

നടന്‍ അടൂര്‍ ഭാസിയില്‍ നിന്നും മോശനം അനുഭവമുണ്ടായെന്ന് കഴിഞ്ഞ ദിവസമാണ് കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയുമായിരുന്നു. അടൂര്‍ഭാസി തന്നെ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചു. സമ്മതിക്കാതിരുന്നതിനാല്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമായിരുന്നു കെപിഎസി ലളിത പറഞ്ഞത്. എന്നാല്‍ ലളിതയുടെ വാക്കുകള്‍ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നായിരുന്നു നടി കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. അടൂര്‍ഭാസി അത്തരത്തില്‍ ഒരു വ്യക്തിയല്ല, ലളിത പറഞ്ഞത് താന്‍ വിശ്വസിക്കില്ലെന്നുമായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

‘ലളിത പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. ഞാന്‍ വിശ്വസിക്കില്ല. അടൂര്‍ ഭാസി അങ്ങനെയുള്ള ഒരാളല്ല. അത് ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ കൊണ്ട് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്കറിയില്ല’

pathram:
Related Post
Leave a Comment