പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷം എന്നുള്ളത് മൂന്ന് മാസമാക്കിയാണ് വിസാ കാലാവധി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

ഇതിന് പുറമെ വിസ ആപ്ലിക്കേഷനുള്ള തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 160 ഡോളര്‍ എന്നുള്ളത് 192 ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. യുഎസ് പൗരന്മാര്‍ക്കുള്ള ആപ്ലിക്കേഷന്‍ ഫീസ് ഉയര്‍ത്തിയ ശേഷമാണ് അമേരിക്ക ഇത്തരത്തില്‍ നടപടിയെടുത്തിരിക്കുന്നത്.

പാക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.

pathram:
Leave a Comment