ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ശബ്ദ സന്ദേശം; പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലെ ബലാക്കോട്ടില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് ഭീകരര്‍ അംഗീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്റേതാണ് സന്ദേശം. നേരത്തെ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോള്‍ ജെയ്‌ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്.
മസൂദ് അസറിന്റെ സഹോദരന്‍ മൗലാനാ അമര്‍ ആണ് ജെയ്‌ഷെ കേന്ദ്രത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെ സ്ഥിരീകരിച്ചിട്ടുള്ളത്. ജെയ്‌ഷെയുടെ ബലാക്കോട്ടിലെ പരിശീലന കേന്ദ്രത്തില്‍ ഇന്ത്യയുടെ വ്യോമാക്രണം നടത്തി എന്ന് തന്നെയാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. അതേസമയം ജെയ്‌ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്നും മൗലാനാ അമര്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പെഷവാറിലെ ഒരു പരിപാടിയില്‍ മൗലാനാ അമര്‍ സംസാരിക്കുന്ന 14 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മൗലാനാ അമര്‍ ആണ് ജമ്മു കശ്മീരിലെയും അഫ്ഗാനിലെയും ജെയ്‌ഷെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതോടെ ബലാക്കോട്ട് വ്യോമാക്രമണത്തിന് പാക് ആസ്ഥനമായ ഭീകര സംഘടനയുടെ ഏറ്റവും ഉന്നത നേതാക്കളില്‍ ഒരാള്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.

pathram:
Leave a Comment