ഗള്‍ഫില്‍നിന്ന് എത്തിയതിന് പിന്നാലെ മരണം; മലപ്പുറത്ത് വാഹനാപകടം; സുഹൃത്തുക്കളായ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്.

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment