പ്രളയ സെസ് രണ്ട് വര്‍ഷത്തേക്ക്: ആഡംഭര വസ്തുക്കളുടെ വില ഉയരും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റ് അവതിപ്പിച്ചതോടെ ആഡംഭര വസ്തുക്കളുടെ വില ഉയരും. ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വര്‍ഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

ആഡംഭര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും .

വിലകൂടുന്നവ

സോപ്പ്
ടൂത്ത് പേസ്റ്റ്
ശീതള പാനീയങ്ങള്‍
ചോക് ലേറ്റ്
കാറുകള്‍
ഇരുചക്ര വാഹനങ്ങള്‍
മൊബൈല്‍ ഫോണ്‍
കമ്പ്യൂട്ട!ര്‍
ഏസി
ഫ്രിഡ്ജ്
പാക്കറ്റ് ഭക്ഷണം
വാഷിംഗ് മെഷീന്‍
പെയിന്റ്

pathram:
Related Post
Leave a Comment