അപൂര്‍വ നേട്ടവുമായി കെ.എസ്.ആര്‍.ടി.സി; ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കും

തിരുവനന്തപുരം: ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഒരുമാസം ശമ്പളം നല്‍കാന്‍ വേണ്ടത്.

ശബരിമല സര്‍വീസാണ് കെ.എസ്.ആര്‍.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നില്‍. 45.2 കോടിയാണ് ശബരിമല സര്‍വീസുകളില്‍നിന്ന് ഇത്തവണ ലഭിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 30 കോടിരൂപ അധിക വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ കഴിയുന്ന നിലയിലേക്ക് കോര്‍പ്പറേഷന്‍ എത്തിയത്.

ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതും കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവര്‍ഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാന്‍ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടര്‍മാരെ സര്‍വീസ് ഓപ്പറേഷന്‍സ് ഡ്യൂട്ടിക്ക് നിയോഗിച്ചതും അധിക വരുമാനമുണ്ടാക്കി. ഇവയ്‌ക്കെല്ലാം പുറമെ പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതും കെ.എസ്.ആര്‍.ടി.സിക്ക് നേട്ടമായി.

pathram:
Related Post
Leave a Comment