വേദനകൊണ്ട് വീണ റായിഡുവിനെ നോക്കി കോഹ്ലിയുടെ പൊട്ടിച്ചിരി…

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടയില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായി. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ഏറ് ദേഹത്തുകൊണ്ട് വീണ അമ്പാട്ടി റായിഡുവിനെ കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി ചിരിച്ചതാണ് കാണികളേയും ആരാധകരേയും അമ്പരപ്പിച്ചത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 39ാം ഓവറിലായിരുന്നു സംഭവം.

ഇഷ് സോധിയുടെ പന്തില്‍ ഡീപ് കവറിലേക്ക് കളിച്ച കോലി സിംഗിളെടുത്തു. ബാറ്റിന്‍ എന്‍ഡിലേക്ക് ഓടിയെത്തിയ അമ്പാട്ടി റായിഡുവിന് അതിനിടയില്‍ ഒരേറു കൊണ്ടു. ബൗണ്ടറി ലൈനിനരികില്‍ നിന്ന് ട്രെന്‍ഡ് ബൗള്‍ട്ടിന്റെ ത്രോ വരുന്നത് റായിഡു കണ്ടില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു.

ഏറു വരുന്നതു കണ്ടയുടനെ റായിഡു മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ പന്തില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല. വേദനകൊണ്ട് ഇന്ത്യന്‍ താരം കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. റായിഡുവിന്റെ ഈ ആക്ഷനുകളെല്ലാം കണ്ട് കോലിക്ക് ചിരിയടക്കാനായില്ല.

ഇതിനുശേഷം റായിഡുവിന് അടുത്തെത്തി പരിക്കൊന്നുമില്ലെന്ന് കോലി ഉറപ്പുവരുത്തി. ഈ സമയത്ത് കോലിക്കൊപ്പം റായിഡുവും ചിരിക്കുന്നുണ്ടായിരുന്നു.

rayudu_2_edit_0 from Sarfraz on Vimeo.

pathram:
Related Post
Leave a Comment