2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നു; ഹാക്കറുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇന്ത്യയില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യമാണെന്ന ഗുരുതര ആരോപണവുമായി യുഎസ് ഹാക്കര്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നാണു ഹാക്കറുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ ആരോപണമായി രാജ്യത്തു സജീവചര്‍ച്ചയായ വിഷയത്തിലാണു നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.

ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി വന്‍ജയം നേടിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി ലണ്ടനിലെ ഹാക്കത്തണില്‍ യുഎസ് ഹാക്കര്‍ ആരോപിച്ചു. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയായിരുന്നു ജയിച്ചത്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഹാക്കിങ് വിവരങ്ങള്‍ അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണു മുണ്ടെ മരിച്ചത്. 2014ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്.സമ്പത്തിനും ഇക്കാര്യങ്ങള്‍ അറിയാമെന്നും ഹാക്കര്‍ ചൂണ്ടിക്കാട്ടി.

ഹാക്കിങ്ങിനെക്കുറിച്ച് അറിയാവുന്നതിനാല്‍ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നാണ് ഈ സൈബര്‍ വിദഗ്ധന്റെ ആരോപണം. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത് ഇപ്പോള്‍ ആരോപണം ഉന്നയിച്ച സൈബര്‍ വിദഗ്ധനാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച ഹാക്കത്തണ്‍ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സന്നിഹിതനായിരുന്നു. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. എന്തായാലും പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment