മൂന്നാം ഏകദിനം: ടോസ് ഇന്ത്യയ്ക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പ്രധാനമായും മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മുന്‍നായകന്‍ ധോണിയുടെ പ്രകടനത്തിലും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമിലുമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍. രോഹിത്തും ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു. വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ടെസ്റ്റിനൊപ്പം ഏകദിന പരമ്പരയിലും മുത്തമിടാം.

ഒന്നാം ഏകദിനത്തില്‍ പാര്‍ട്ട് ടൈം ബൗളറായെത്തിയ അമ്പാട്ടി റായുഡുവിന്റെ ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതോടെ രണ്ടാംമത്സരത്തില്‍ പന്തെറിഞ്ഞില്ല. മൂന്നാം ഏകദിനത്തില്‍ ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിനാല്‍ തന്നെയാണ് വിജയ് ശങ്കറും കേദാര്‍ ജാദവും ടീമില്‍ ഉള്‍പ്പെട്ടത്.

pathram:
Related Post
Leave a Comment