പേട്ട ആദ്യ ദിനം കാണുന്നവരോട് സംവിധായകന്റെ അപേക്ഷ

ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം ‘പേട്ട’ ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും സര്‍െ്രെപസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചത്. ‘പേട്ട’ സിനിമ കാത്തിരിക്കുന്ന എല്ലാവരോടുള്ള സ്‌നേഹവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

pathram:
Related Post
Leave a Comment