ഒടിയന്‍ 100 കോടി ക്ലബില്‍ കയറി എന്നത് വിശ്വസിക്കാന്‍ മടിക്കുന്നവരെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ റിലീസിനു മുമ്പേ ഒടിയന്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായി സ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത് വെറും തട്ടിപ്പാണെന്നാണ് ഓരു വിഭാഗം പറയുന്നത് ഇതേ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് ഇങ്ങനെ..
ഈ സമയത്ത് 100 കോടി ക്ലബ് എന്ന നേട്ടത്തില്‍ അവിശ്വാസവും സംശയവും പ്രകടിപ്പിക്കുകയല്ല, പകരം, സന്തോഷിക്കുകയാണു വേണ്ടത്. മലയാളഭാഷയ്ക്കും മലയാളസിനിമയ്ക്കും കിട്ടുന്ന അംഗീകാരമാണിത്. ജിസിസി രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം റിലീസിന്റെ അന്നുതന്നെ എത്തുന്നത്. രജനീകാന്തിന്റെ 2.0യ്ക്ക് പോലും കിട്ടാത്ത നേട്ടമാണത്. 35 ഓളം രാജ്യങ്ങളിലാണ് ഒടിയന്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത്; അതും മലയാളത്തില്‍ത്തന്നെ. ഇംഗ്ലിഷ് സബ്‌ടൈറ്റിലോടെ ഒരു മലയാളസിനിമ ഇംഗ്ലണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. അവിടെയെല്ലാം ആദ്യദിവസം ബുക്കിങ്ങായിക്കഴിഞ്ഞു. അപ്പോള്‍പ്പിന്നെ 100 കോടി ക്ലബില്‍ കയറി എന്നുപറയുന്നതില്‍ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്? സിനിമയുടെ റീമേയ്ക്ക്, സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനവുമുണ്ട്. ഒടിയനിലൂടെ പുതിയൊരു മാര്‍ക്കറ്റാണ് മലയാളസിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തില്‍ ഇത്തരം ബിഗ്ബജറ്റ് ചിത്രങ്ങള്‍ ഇറക്കാന്‍ നിര്‍മാതാക്കളും സംവിധായകരും വരുംകാലങ്ങളില്‍ തയാറാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒടിയനില്‍ പഴയ മഞ്ജു വാരിയരെ വീണ്ടും കാണാമെന്ന് ശ്രീകുമാര്‍ മേനോന്‍!

pathram:
Related Post
Leave a Comment