ഞെട്ടിച്ച് ടൊവിനോ : മാരി 2 ട്രെയിലര്‍ പുറത്ത്

ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്.
ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യും

pathram:
Leave a Comment