ബിജെപിയുടെ ശബരിമല സമരത്തിന്റെ വേദി മാറ്റിയതിനു പിന്നില്‍ ഇവര്‍

പത്തനംതിട്ട: ബിജെപി ശബരിമല സന്നിധാനത്ത് നടത്തിയ സമരത്തില്‍നിന്നു പിന്‍വാങ്ങിയത് ആര്‍എസ്എസ് നിര്‍ദേശപ്രകാരമെന്ന് റിപ്പോര്‍ട്ട്. സന്നിധാനത്തു രാഷ്ട്രീയ സമരം വേണ്ടെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ബിജെപിയുടെ പ്രതിഷേധം സന്നിധാനത്തിനു പുറത്തായിരിക്കും. ശബരിമല കര്‍മസമിതിയുടെ സാന്നിധ്യം സന്നിധാനത്തുണ്ടാകുമെന്നും ആര്‍എസ്എസ് നേതൃത്വം തീരുമാനമെടുത്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്കു പോയത് ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ്. ശബരിമല കര്‍മസമിതിയുടെ എറണാകുളത്തെ യോഗത്തില്‍ ബിജെപിയുടെ ഇടപെടലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമല സന്നിധാനത്തെ സമരങ്ങള്‍ ഒഴിവാക്കി ഇനി സെക്രട്ടേറിയറ്റ് നടയ്ക്കല്‍ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ബിജെപി തയാറെടുക്കുന്നത്. എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരം നടത്തുന്നത്.
അതേസമയം, സമരം ഒത്തുതീര്‍ക്കാന്‍ ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു. ഒരു അധ്യക്ഷനും അതിനു മുതിരില്ല. കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെ

pathram:
Related Post
Leave a Comment