പൂനെ: നാവിക സേന കമാന്‍ഡര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. പങ്കുവെച്ചു. പോണ്‍ ചിത്രങ്ങളോടുള്ള ആസക്തിയുള്ള നാവികസേന കമാന്‍ഡര്‍ക്കെതിരെ ആര്‍മി മുന്‍ ഓഫീസറായ ഭാര്യ തന്നെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്തായി യുവതി കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഇയാള്‍ പോണ്‍ ചിത്രങ്ങളുടെ അടിമയായിരുന്നുവെന്നും പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം കൊണ്ട് യുവതി കുട്ടികളുമായി പൂനെയിലുള്ള തന്റെ വീട്ടില്‍ മാറിത്താമസിക്കുകയാണ്. ദില്ലിയില്‍ നിന്ന് പൂനെയിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവിന്റെ മൊബൈല്‍ കൈവശം വെച്ചതോടെയാണ് സംഭവം യുവതി അറിയുന്നത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ തന്റെയും സുഹൃത്തിന്റെ ഭാര്യയുടെയും രഹസ്യചിത്രങ്ങള്‍ കാണുകയും ഫോട്ടോകള്‍ അശ്ലീല ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്ത വിവരവും ഞെട്ടലോടെയാണ് മനസിലാക്കിയതെന്ന് ഭാര്യ പറഞ്ഞു.
തുടര്‍ന്ന് യുവതി പൂനെയിലെ കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇയാളുടെ മെയിലില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. പോണ്‍ ചിത്രങ്ങളുടെ അടിമത്തത്തില്‍ നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ പല വഴികളും നോക്കി പരാജയപ്പെട്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്താനുള്ള കേസ് പൂനെയിലെ കുടുംബ കോടതിയില്‍ നടന്നുവരികയാണ് അറസ്റ്റ്.
Leave a Comment