ശബരിമല: ബിജെപി തന്ത്രം പൊളിക്കാന്‍ പൊലീസ്, പുല്ലുമേട് കാനനപാത വഴി രണ്ട് ജില്ലക്കാരുടെ പ്രവേശനത്തിന് വിലക്ക്

കുമളി: പ്രതിഷേധക്കാര്‍ക്കു തടയിടാന്‍ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇതു മുന്‍നിര്‍ത്തിയാണു പൊലീസ് നടപടിയെന്നാണു സൂചന.

pathram:
Related Post
Leave a Comment