ശബരിമലയിലേക്ക് പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തി; നിലയ്ക്കല്‍ വരെ സ്വന്തം നിലയ്ക്ക് എത്തിയാല്‍ സന്നിധാനത്ത് എത്താന്‍ പോലീസ് സഹായം നല്‍കും

കൊച്ചി: ശബരിമലയിലേക്ക് പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തിയതായി സൂചന. മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് യുവതികള്‍ എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിയ ഇവര്‍ രഹസ്യ കേന്ദ്രത്തിലാണുള്ളത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസിന് അറിയാമെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് സൂചന. ഇവര്‍ ഏതെങ്കിലും സംഘടനയില്‍പ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നിലയ്ക്കല്‍ വരെ എത്തിയാല്‍ ദര്‍ശനത്തിനുള്ള സഹായം പോലീസ് നല്‍കുമെന്നാണ് വിവരം. നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസ് നിലപാട്.
യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്ന ശേഷം ആറ് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ കടുത്ത പ്രതിഷേധത്തെത്തുര്‍ന്ന് ഇവര്‍ക്കാര്‍ക്കും സന്നിധാനത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. മണ്ഡലകാലം തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ യുവതികളാരും ശബരിമല ദര്‍ശനത്തിനെത്തിയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി 900 ത്തോളം യുവതികള്‍ ദര്‍ശനത്തിന് അപേക്ഷ നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment