നടി ശ്രിന്ദ വിവാഹിതയായി..!!!

പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രിന്ദ പുനര്‍വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലിനെ നായകനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ശ്രിന്ദ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സിനിമയില്‍ എത്തുന്നതിനും മുന്‍പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു.
ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറയാറുണ്ട്. അര്‍ഹാന്‍ എന്നാണ് ശ്രിന്ദയുടെ മകന്റെ പേര്.
നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയപ്പോഴാണ് വിവാഹക്കാര്യം പുറത്തറിയുന്നത്.

pathram:
Related Post
Leave a Comment