ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാരിനു സാധിച്ചില്ല. പൊലീസിന്റെ സഹായത്തോടെ മലയില്‍ ആര്‍എസ്എസ് അഴിഞ്ഞാടി. ദേവസ്വം ബോര്‍ഡിന്റെ നിസ്സംഗത പ്രശ്‌നങ്ങള്‍ വഷളാക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണം. ജലീലില്‍നിന്നു രാജി വാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം. ഇ.പി. ജയരാജന് ഇല്ലാത്ത പരിഗണന ജലീലിനു നല്‍കേണ്ടതില്ല. അഴിമതി കണ്ടില്ലെന്നു മുഖ്യമന്ത്രി നടിക്കുന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ബന്ധുനിയമനം നടത്തിയത് കെ.ടി. ജലീലിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിനു ശേഷം മന്ത്രിസഭയുണ്ടാക്കിയ ചട്ടങ്ങള്‍ ജലീല്‍ ലംഘിച്ചു. ജലീലിനെ പുറത്താക്കുന്നതിനു ഗവര്‍ണര്‍ക്കു കത്ത് നല്‍കുമെന്നും മജീദ് അറിയിച്ചു

pathram:
Leave a Comment