വിജയ് ചിത്രം സര്‍ക്കാറിനെതിരെ മന്ത്രി

ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നു മന്ത്രി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു

pathram:
Related Post
Leave a Comment