തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സില്‍ ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം വനിതയുമായുള്ള അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു. സൂപ്പര്‍ ഡീലക്സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ല. ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്സ് ന്നെ സിനിമയില്‍ ഞാനും ഫഹദും ഒന്നിച്ചു വരുന്നുണ്ട്. അതില്‍ ട്രാന്‍സ്ജെന്‍ഡറാണ് എന്റെ കഥാപാത്രമെന്നും വിജയ്‌സേതുപതി പറഞ്ഞു.
അതേസമയം ഇരുവരും ഒന്നിച്ചെത്തുന്ന സൂപ്പര്‍ഡീലക്സിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.

കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോലി

ഡ്രാമ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ് എല്ലാവരും കാണം, കൂടെ നിന്നേക്കണമെന്നും ലാലേട്ടന്‍

pathram:
Leave a Comment