ഡ്രാമ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ് എല്ലാവരും കാണം, കൂടെ നിന്നേക്കണമെന്നും ലാലേട്ടന്‍

മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍. ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് ഈ സിനിമയില്‍. കാണൂ അഭിപ്രായമറിയിക്കു, കൂടെ നിന്നേക്കണം കേട്ടോ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിക്കുന്നത്.

ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക.
ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പു നല്‍കുന്നത്. ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. പക്ഷേ അത് പറഞ്ഞ രീതിയും ആളുകളുടെ പെര്‍ഫോര്‍മന്‍സും എല്ലാം തന്നെ… ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇത് രഞ്ജിത് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്.


രോഹിത്തിന്റെ ആംഗ്യഭാഷ.. ആരാധകര്‍ എറ്റെടുത്തു… ആ കാഴ്ച കാണാം.

pathram:
Related Post
Leave a Comment