രോഹിത്തിന്റെ ആംഗ്യഭാഷ.. ആരാധകര്‍ എറ്റെടുത്തു… ആ കാഴ്ച കാണാം.

കളിക്കളത്തില്‍ പലപ്പോഴും പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാതിരിക്കുമ്പോഴും രോഹിത്തിനെ ആരാധകര്‍ സ്നേഹിക്കുന്നതിന് കാരണം താരത്തിന്റെ നിഷ്‌കളങ്കമായ പെരുമാറ്റമാണ്. ഇപ്പോള്‍
വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകം രോഹിത്തിന്റെ വീണ്ടുെ രോഹിത്തിന്റെ ആ വിനയം കണ്ടു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരത്തെ നോക്കി ആരാധകര്‍ ‘രോഹിത്ത്, രോഹിത്ത്’ എന്ന് ആര്‍ത്തു വിളിച്ചു.
ഉടന്‍ തന്നെ താരത്തിന്റെ ആംഗ്യത്തിലൂടെയുളള പ്രതികരണം എത്തി. ജെഴ്സിയില്‍ എഴുതിയ ‘ ഇന്ത്യ’ എന്ന ഭാഗം തൊട്ടുകാട്ടി അങ്ങിനെ ഉച്ചത്തില്‍ വിളിക്കാനാണ് രോഹിത്ത് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടത്. ഇതോടെ ആവേശം പരകോടിയിലെത്തിയ ആരാധകര്‍ രാജ്യത്തിന് വേണ്ടി കൂടുതല്‍ ഉറക്കെ ആര്‍ത്തു വിളിക്കുകയായിരുന്നു. ആ കാഴ്ച കാണാം.
കഴിഞ്ഞ ദിവസം അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴും താരമായത് രോഹിത്ത് ആയിരുന്നു. തനിക്ക് സമ്മാനമായി ലഭിച്ച റോസാ പ്പൂ സുരക്ഷയ്ക്ക് നിന്ന പോലീസുകാരന് സമ്മാനിച്ചാണ് രോഹിത്ത് ടീം ബസ്സിലേക്ക് കയറിയത്. ഇതിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

pathram:
Related Post
Leave a Comment