പത്തനംതിട്ട: ശബരിമല ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വിട്ടുനിന്നതു മനഃഃപൂര്‍വമാണെന്നു സൂചന. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇവിടെനിന്നുള്ള മന്ത്രിമാരെയാണു ക്ഷണിച്ചിരുന്നതും. അതത് സംസ്ഥാനങ്ങളില്‍ തന്നെ ശബരിമല ആചാര സംരക്ഷണസമരങ്ങളുടെ നേതൃത്വം മന്ത്രിമാരെ നേരിട്ടു സന്ദര്‍ശിച്ച് ഈ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണു വിവരം. ഈ സമ്മര്‍ദം മൂലമാണു മന്ത്രിമാര്‍ നേരിട്ടെത്താതെ ഉദ്യോഗസ്ഥരെ വിട്ടു തലയൂരിയതെന്നാണു സൂചന.
- pathram in KeralaLATEST UPDATESMain sliderNEWS
ശബരിമല യോഗം; മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്തില്ല, വിട്ടുനിന്നത് മനപൂര്‍വ്വമെന്ന് സൂചന
Related Post
Leave a Comment