രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും 2019ല്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബിര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. വിവാഹിതനാകാന്‍ തിരക്കൊന്നുമില്ലെന്നായിരുന്നു അടുത്തിടെ രണ്‍ബിര്‍ കപൂര്‍ പറഞ്ഞത്. വിവാഹമെന്നത് സ്വാഭാവികമായി നടക്കുന്നതാണ്. എനിക്ക് 35 വയസ്സായി. വിവാഹം കഴിക്കാനുള്ള പ്രായം തന്നെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അങ്ങനെ തോന്നണം. ഇത് ശരിയായ ഘട്ടം തന്നെയാണ്. നമ്മുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍- രണ്‍ബിര്‍ കപൂര്‍ പറയുന്നു. അതേസമയം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

ഫിറ്റാണ്, എന്നാല്‍ ഫോമിലല്ല.. ഏകദിന ടീമില്‍ നിന്നും ധോണി പുറത്തുപോകും?

pathram:
Related Post
Leave a Comment