ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; ഉടന്‍ ആശുപത്രി വിടും

കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുടുംബസുഹൃത്ത് കൂടിയായ സ്റ്റീഫന്‍ ദേവസ്സി. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്നും സ്റ്റീഫന്‍ അറിയിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് താന്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു.
ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചിക്ത്‌സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും.
സെപ്തംബര്‍ ഇരുപ്പത്തിയഞ്ചാം തീയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ അപകടത്തില്‍പെടുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment