ദുല്‍ഖറിനിങ്ങനെ കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല… റിമ കല്ലിങ്കല്‍

കൊച്ചി: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് ബാലിശമാണെന്നും, എന്തു പറഞ്ഞാലും മോഹന്‍ലാല്‍ എന്നു പറഞ്ഞ് ഫാന്‍സ് ക്ലബ്ബുകള്‍ ബഹളമുണ്ടാക്കുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോഹന്‍ലാലിന് പുറകില്‍ ഒളിക്കുകയാണ് താരസംഘടനയായ അമ്മയെന്നും അഭിനേത്രിയും ഡബ്യൂസിസി പ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍. തങ്ങള്‍ പറയുന്നത് മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ കുറിച്ചാണെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് റിമയുടെ പരാമര്‍ശം.
എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണ് എന്നുകൂടി നമ്മള്‍ ചിന്തിക്കണം, അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോ?ഗിച്ച് കളിക്കുന്നു. അതാണവര്‍ കൊണ്ടുവന്ന ഉത്തരം. മോഹന്‍ലാലിന് പിന്നില്‍ ഒളിച്ചിരിക്കാമെന്നത്. എഎംഎംഎ എത്ര വിഷയത്തെ വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും
അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല, പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും.
ദുല്‍ഖര്‍ പറയുന്നത് പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, കാരണം ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല.
കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് എല്ലാവരുടെയും നിലപാടിന് മുകളില്‍ നിന്നേനെ എന്നും റിമ പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെരഞ്ഞെടുത്ത രണ്ടു സ്ത്രീകള്‍ അവരുടെ നിലപാടുകളെ പൂര്‍ണമായും പിന്തുണക്കുന്നവരാണ്. അവര്‍ എന്തെങ്കിലും ചോദ്യം ഉന്നയിച്ചതായോ മാറ്റം കൊണ്ടു വന്നതായോ തനിക്കറിയില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിത്യം വേണമെന്നത് കൊണ്ട് മാത്രമാണ് അവരെ അവിടെ ഇരുത്തിയിരിക്കുന്നതെന്നും റിമ പറഞ്ഞു. ഒരു രീതിയിലു തീരുമാനമെടുക്കുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല

ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി; അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

pathram:
Related Post
Leave a Comment