മോഹന്‍ലാല്‍ വാക്കുപാലിക്കണമെന്ന് മന്ത്രി എകെ ബാലന്‍; ‘അമ്മ’യ്ക്ക് ഉള്ളില്‍നിന്നു തന്നെ നടിമാര്‍ പോരാടാണം, സൈബര്‍ ആക്രമണത്തില്‍ ഭയപ്പെടരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തൃശൂര്‍: നടിമാര്‍ക്ക് ‘അമ്മ’യുടെ പ്രസിഡന്റ് നല്‍കിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. വിഷയത്തില്‍ ഇടപെടണമെന്ന് ഏതെങ്കിലും വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടറ്റിവിന്റെ ആശങ്ക ‘അമ്മ’ പരിഹരിക്കണം.

അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം തുറന്നു ചര്‍ച്ച ചെയ്യണം. നിലവില്‍ സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍, സഹായം ആവശ്യപ്പെട്ടാല്‍ ഇടപെടും. ഈ വിഷയത്തില്‍ നടികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് ശരിയല്ല.

എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി പറ?ഞ്ഞു.

വനിതാകൂട്ടായ്മയ്ക്ക് പിന്തുണയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലംന്മ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് (വിമന്‍ ഇന്‍ സിനിമ കലക്ടീവ് ) പിന്തുണയുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും ഒരിക്കലും അവര്‍ അനാഥരാകില്ലെന്നും മന്ത്രി പ്രതികരിച്ചു.

‘അമ്മ’യ്ക്ക് ഉള്ളില്‍നിന്നു തന്നെ നടിമാര്‍ പോരാടാണം. സൈബര്‍ ആക്രമണത്തില്‍ ഭയപ്പെടരുത്. എം.മുകേഷ് എംഎല്‍എയ്‌ക്കെതിരെ ഇര പരാതി നല്‍കിയാല്‍ പൊലീസ് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന പ്രതികരണവുമായി അമ്മയുടെ വക്താവ് ജഗദീഷ് രംഗത്ത് എത്തി. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടന്‍ ജഗദീഷ് അറിയിച്ചു.

സംഘടനയില്‍നിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് വിശദീകരിക്കുന്നു.
കഴിഞ്ഞദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ അമ്മ സംഘടനയുടെ നിലപാടിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജഗദീഷിന്റെ വിശദീകരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് അമ്മ… പിന്നെ എന്ത് ?

മീടൂ’ ക്യാംപയിനില്‍ സഹസംവിധായികയുടെ വെളിപ്പെടുത്തല്‍

pathram:
Related Post
Leave a Comment