ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുക്കണം.!!! ഇങ്ങനെ പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തുകയല്ല വേണ്ടത്: ശാരദക്കുട്ടി

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് ഭക്തന്മാര്‍ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ആര്‍ത്തവത്തെക്കുറിച്ച് സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടി നിലപാട് വ്യക്തമാക്കിയത്. ആര്‍ത്തവം അശുദ്ധമെന്നു വിശ്വസിക്കുന്ന സ്ത്രീകളും ആര്‍ത്തവമില്ലായ്മയെ ഒരു അനുഗ്രഹമായി കാണണമെന്നു പറയുന്നു ശാരദക്കുട്ടി.

എസ്.ശാരദക്കുട്ടിയുടെ കുറിപ്പ് ചുവടെ…

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.

എസ്.ശാരദക്കുട്ടി
6 .10.2018

pathram:
Leave a Comment