ഇയാളെ കണ്ടാല്‍ അറിയുമോ..? പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകത്ത് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു. പുതിയ ചിത്രത്തിനായി ക്ലീന്‍ ഷേവ് ചെയ്ത ലുക്കാണ് പ്രഭാസിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
റൊമാന്റിക് ചിത്രമാണ് പ്രഭാസിന്റെതായി ഇനി ഒരുങ്ങുക. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഡ്‌ജെ നായികയായി എത്തും. ഗോപി കൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇറ്റലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സാഹോ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രം സുജീത് ആണ് സംവിധാനം ചെയ്യുന്നത്.

pathram:
Related Post
Leave a Comment