അരികില്‍ വന്നിരുന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു!!! മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക ആരോപണവുമായി നടി

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രമുഖ നടിയുടെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് 42കാരിയുടെ ഫേസ്ബുക്ക് വീഡിയോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രകാശ് എം സ്വാമി തന്നെ ക്രൂശിക്കുകയാണെന്നും നടി പറയുന്നു.

ചെന്നൈവാസിയായ നടി മാധ്യമപ്രവര്‍ത്തകന്‍ പ്രകാശിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടുന്നു. ഹോങ് കോങില്‍ വെച്ച് ഭര്‍ത്താവ് മരിച്ചപ്പോള്‍ മുതല്‍ നടിയെ പ്രകാശ് ശല്യപ്പെടുത്തുകയായിരുന്നു. മകന്റെ പാസ്പോര്‍ട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന പേരിലായിരുന്നു പ്രകാശ് നടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രകാശ് വീട്ടില്‍ വന്ന ശേഷം തന്റെ അരികില്‍ വന്നിരുന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്ന് നടി എന്‍ഡിടിവിയോട് പറഞ്ഞു.

പിന്നീട് ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രകാശ് നടിയെ ഗുരുതരമായി ശല്യപ്പെടുത്തി. വാട്സ്ആപ്പിലൂടെ പ്രകാശ് നടിക്ക് മോശമായ മെസേജുകള്‍ അയയ്ക്കുകയും അപകീര്‍ത്തി പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിന്റേത് മരണമല്ല നടി കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രകാശ് പ്രചരിപ്പിച്ചുവെന്ന് നടി പറയുന്നു. ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത ലോക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

പല സ്ത്രീകളെയും പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. പല പ്രമുഖ നേതാക്കളുടെയും മന്ത്രിയുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ ഇയാളുടെ പക്കലുണ്ട്. തുടര്‍ന്ന് ഇത് കാട്ടി തനിക്ക് പിടിപാടുണ്ടെന്ന് സ്ത്രീകളെ ബോധിപ്പിക്കുകയും പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമാണ് പതിവെന്നും നടി ആരോപിക്കുന്നു.

അതേസമയം പല പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ല. മൊബൈലുമായി ബന്ധപ്പെട്ട തെളിവുകളായതിനാല്‍ കേസ് സൈബര്‍ സെല്ലിനു കൈമാറിയെന്ന മറുപടിയാണ് പോലീസിന് നല്‍കാന്‍ ഉണ്ടായിരുന്നത്.-നടി പറഞ്ഞു.

നാളുകളായി അമേരിക്കയില്‍ താമസിച്ചുവരുന്ന പ്രകാശ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് പ്രശ്നത്തില്‍ നടിയെ സഹായിക്കാനാണ് താന്‍ ശ്രമിച്ചത്. താന്‍ അവരുടെ വീട് സന്ദര്‍ശിക്കുകയോ ലൈംഗിക അതിക്രമം നടത്തുകയോ ചെയ്തിട്ടില്ല. താന്‍ അവരെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഇത്രയും കാലമായിട്ട് എന്തുകൊണ്ട് മിണ്ടാതിരുന്നു വെന്നും അദ്ദേഹം ചോദിക്കുന്നു.

pathram desk 1:
Related Post
Leave a Comment