ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് സംബന്ധിച്ച് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാം, വിധി സ്വാഗതാര്‍ഹമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ. വിശ്വാസത്തിന്റെ പേര് പറഞ്ഞ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കിയിരിക്കുകയാണ്. ഇനി ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് സംബന്ധിച്ച് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാം.

അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി. നിരവധി പേരാണ് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

pathram desk 2:
Leave a Comment