വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം!!! മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി; ജാഗ്രതയോടെ അധികൃതര്‍

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. അധികൃതര്‍ അതീവ ജാഗ്രതയോടെയാണ് ഇതിനെ നോക്കിക്കണുന്നത്.

സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് വന്‍ ജാഗ്രതയിലാണ് പോലീസുകാര്‍. സ്ഥലത്ത് പൊലീസും ബോംബ് സ്‌കോഡും പരിശോധന നടത്തുന്നു. ഗേറ്റിനു മുന്നില്‍ കണ്ടെത്തിയ പൊതി ബോംബ് സ്‌കോഡ് പരിശോധിക്കുന്നു.

pathram desk 1:
Related Post
Leave a Comment