ഒടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്നു

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനൊരുങ്ങി പ്രിയദര്‍ശന്‍-ലിസി താരദമ്പതികളുടെ മകള്‍ കല്യാണിയും. ജീവിതത്തിലും ഉറ്റസുഹൃത്തുക്കളായ ഇവര്‍ ആദ്യമായാണ് സിനിമയ്ക്കായി ഒന്നിക്കുന്നത്. പ്രിയദര്‍ശനൊരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ പ്രണവിനൊപ്പം കല്യാണിയെത്തും. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്കെത്തിയത്.

തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, നടി കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ സിനിമയിലുണ്ട്. ഒന്നാം മരയ്ക്കാറായി മധു അഭിനയിക്കും. നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കുഞ്ഞാലിമരയ്ക്കാറാകുന്ന മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരും എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

pathram desk 2:
Related Post
Leave a Comment