പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യ തലത്തില്‍ സെസ് പിരിക്കും, ജെയ്റ്റ്‌ലി തോമസ് ഐസക് കൂടിക്കാഴ്ച്ചയില്‍ തീരുമാനം

ന്യൂഡല്‍ഹി: പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യ തലത്തില്‍ സെസ് പിരിച്ചേക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജിഎസ്ടി കൗണ്‍സിലില്‍ വിഷയം അവതരിപ്പിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശ വായ്പ സ്വീകരിക്കുന്ന കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും തോമസ് ഐസക് അറിയിച്ചു. വായ്പ പരിധി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി അറിയാച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ 2000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് വ്യക്തമാക്കി.

pathram desk 2:
Leave a Comment