ബിഷപിനെ അറസ്റ്റുചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കംമറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ പിടികൂടുമായിരുന്നുവെന്നും കെമാല്‍പാഷ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

നേരത്തേ, ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് നടക്കാത്തതു പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു മൂലമാണെന്നു കെമാല്‍പാഷ കൊച്ചിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരവേദിയില്‍ പറഞ്ഞിരുന്നു. ബിഷപ്പിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. ബിഷപ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

pathram:
Leave a Comment