‘നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും’ നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അനുകൂല വിധ നേടിയ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനങ്ങളുമായി നടന്‍ ദിലീപ്. ‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.’-ദിലീപ് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയായിരുന്നു ദിലീപിന്റെ പ്രതികരണം. നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന് അഭിനന്ദനം നേര്‍ന്ന് എത്തിയിരുന്നു. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’-മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു.

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്.

pathram desk 1:
Related Post
Leave a Comment