കുഞ്ഞാലി മരക്കാര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; മോഹന്‍ലാലിന്റെ ചെറുപ്പകാലം ചെയ്യുക പ്രണവ്

കൊച്ചി:ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചു. ‘അറബിക്കടലിന്റെ സിംഹം’എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ഒടിയന്‍, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് നിലവില്‍ മോഹന്‍ലാലിന്റേതായി ഉള്ളത്.

ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച് 24നും, കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനും റിലീസ് ചെയ്യും. ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് മരക്കാര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയിനറുമാണ് സഹനിര്‍മാതാക്കള്‍. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ ചെറുപ്പക്കാലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ പരേഷ് റാവല്‍, സുനില്‍ ഷെട്ടി എന്നിവരുമുണ്ടാകും

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment