പ്രതിഷേധം കനത്തതോടെ ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം കനത്തതോടെ ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പോലീസ് നീക്കം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും പോലീസിന്റെ കൈവശമുണ്ടെന്നാണ് സൂചന. പക്ഷേ ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാത്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകളും ജസ്റ്റീസ് കെമാല്‍ പാഷ അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ഇതോടെ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയണമെന്ന ആവശ്യം സേനയില്‍ ശക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം അന്തിമ നിഗമനങ്ങളില്‍ എത്തി. 12 ാം തീയതി ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഐജി വിജയ് സാക്കറെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.

നേരത്തെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്ത വേളയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ പൊലീസ് കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യമാണ് പരിശോധിച്ചത്.

pathram desk 1:
Leave a Comment