ആരോഗ്യം പോരാ….! പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്.

ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയത്. വെള്ളിയാഴ്ച ശശിക്കെതിരെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment