എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.. പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

കൊച്ചി: പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ജന്മദിനത്തില്‍ പറവൂരിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെത്തി എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി അവര്‍ക്ക ഉറപ്പുനല്‍കി. മഹാജനങ്ങള്‍ ഒന്നായി നയിക്കണം. ഒരു വ്യക്തിക്കോ, ഒരു പ്രസ്ഥാനത്തിനോ, ഒരു സംഘടനയ്ക്കോ ഒന്നും സാധിക്കുന്ന കാര്യമല്ല. ജനങ്ങള്‍ ഒന്നായി ഇറങ്ങിയാല്‍ മാത്രമെ നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. അതിന് നിങ്ങളുടെ മുന്‍പില്‍ അല്ല നിങ്ങളോടൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67ാം പിറന്നാളാണ് സെപ്തംബര്‍ 7ന്. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ പാതിരാത്രിയില്‍ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്യുകയുമായിരുന്നു

pathram desk 1:
Related Post
Leave a Comment