പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; നടപടി സംഭവത്തെ കുറിച്ച് പഠിച്ച ശേഷമെന്ന് വി.എസ്

തിരുവനന്തപുരം: പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.

ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.

ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. എന്തു പറഞ്ഞാലും വിവാദമാകും. പക്ഷം പിടിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സുപ്രീംകോടതി അനുവദിച്ചാല്‍ നാലു മെഡിക്കല്‍ കോളജുകളിലെ പ്രവേശനം പുനരാരംഭിക്കും. ഹൈക്കോടതി പറഞ്ഞിട്ടാണ് അഡ്മിഷന്‍ തുടങ്ങിയത്. സുപ്രീം കോടതിയെ വിമര്‍ശിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment