‘പുകവണ്ടി’യായി ടൊവിനോ…..തീവണ്ടിയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി:ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറക്കി അണിയ പ്രവര്‍ത്തകര്‍. ഒരു തീപ്പെട്ടിക്കൊള്ളിക്കും വേണ്ട എന്ന ഗാനം പുകവലി നിര്‍ത്താനുള്ള ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഷ്ടപ്പാടുകളാണ് അവതരിപ്പിക്കുന്നത്.

രസകരമായ മുഹൂര്‍ത്തങ്ങളുള്ള ഗാനം ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഗാനം ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

തീവണ്ടി സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യും. ഓഗസ്റ്റ് 24ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി കാരണം മാറ്റി വയ്ക്കുകയായിരുന്നു. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്.

pathram desk 2:
Related Post
Leave a Comment