ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു,ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ: ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് ദാരുണമായി മരിച്ചത്.ശ്വാസംമുട്ടലിനു ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം.

ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങി. 108 ആംബുലന്‍സിലെ നഴ്സ് സാഹസികമായി മോഹനന്‍ നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. 108 ആംബുലന്‍സ് ഡ്രൈവര്‍
സെയ്ഫുദ്ദീനെ (32) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആംബുലന്‍സിലുണ്ടായിരുന്ന നഴ്സിനും ഗുരുതരമായി പരിക്കേറ്റു.ആംബുലന്‍സിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു.രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment