നിന്റെ കൗമാരത്തിന്റെ അവസാന സമയങ്ങളാണ്… ഓരോ നിമിഷവും ആസ്വദിക്കുക!!! മകള്‍ക്ക് പിറന്നാള്‍ ഉപദേശവുമായി സുസ്മിത സെന്‍

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് സുസ്മിത സെന്‍. ബോളിവുഡില്‍ കത്തി നിന്ന സമയത്ത് തന്നെ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. 2000 ലാണ് ആദ്യ കുട്ടിയെ ദത്തെടുക്കുന്നത് പിന്നെ 2010 ല്‍ രണ്ടാമത്തെ കുഞ്ഞിനേയും ദത്തെടുത്തു.

എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍ നിന്നും ജനിച്ചവരാണ് എന്നാണ് മക്കളെ കുറിച്ച് സുസ്മിതയുടെ അഭിപ്രായം. തന്റെ ആദ്യ ദത്തുപുത്രി റീനിയുടെ പിറന്നാള്‍ ദിനത്തില്‍ സുസ്മിത നല്‍കിയ ആശംസ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

എന്റെ ആദ്യ പ്രണയത്തിന് പിറന്നാല്‍ ആശംസകള്‍. നിന്റെ കൗമാരകാലത്തിന്റെ അവസാന സമയങ്ങള്‍ ആണ്. ഓരോ നിമിഷവും ആസ്വദിക്കൂ. പുതിയ സുഹൃത്തുക്കളെ കണ്ടെത്തു, പുതിയ മേഖലകള്‍ എത്തി പിടിക്കു. ഭാവിയിലേക്ക് കണ്ണുംനട്ട് കഴിഞ്ഞ കാലത്തെ ചേര്‍ത്തു പിടിക്കൂ, എന്നാല്‍ ഇന്നത്തെ ഒരു നിമിഷവും ജീവിക്കു. ഞാനും നിന്റെ സഹോദരിയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഇത് പറക്കാനുള്ള സമയമാണ്.ആസ്വദിക്കൂ.ഉമ്മകള്‍.

pathram desk 1:
Related Post
Leave a Comment