തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ സഹായിച്ചത് വില്ലന്‍ വേഷങ്ങളാണെന്ന് ജയസൂര്യ

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. തന്നിലെ നടനെ മാറ്റിയത് വില്ലന്‍ വേഷങ്ങള്‍ ആണെന്ന് ജയസൂര്യ പറയുന്നു. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”ആദ്യമായി നായകനായി അഭിനയിച്ച സിനിമ ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രമായിരുന്നു. അതിന്റെ തമിഴ്, കന്നഡ എന്നിവയും ചെയ്തു. പക്ഷെ അതിനു ശേഷം ഏതു വേഷം ചെയ്താലും ഒരു ഊമയുടെ മാനറിസം കയറി വരുമായിരുന്നു. എന്തിനു വളരെ അനുഭവ സമ്പത്തുള്ള കാവ്യാ മാധവന് പോലും ഈ ഒരു പ്രശനം ഉണ്ടായിരുന്നു. പിന്നെ തുടക്കക്കാരന്‍ ആയ എന്റെ കാര്യം പറയണോ.” ജയസൂര്യ പറയുന്നു.

”ഇതെല്ലം ബ്രേക്ക് ചെയ്യാന്‍ പറ്റിയത് പിന്നീട് വന്ന ചില സിനിമകള്‍ ആയിരുന്നു. ക്ലാസ്സ്മേറ്റ്‌സ് , സ്വപ്നകൂട്, കങ്കാരു ഒക്കെ ആയിരുന്നു പിന്നീട് വന്നത്. പ്രത്യേകിച്ച് വില്ലന്‍ വേഷങ്ങള്‍ ആണ് എന്നെ മാറാന്‍ ഒരുപാട് സഹായിച്ചത്. എല്ലാരും ക്ലാസ്സ്മേറ്റ്‌സിലെ സതീശന്‍ കഞ്ഞിക്കുഴി നന്നായിരുന്നു എന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് എന്റെ പേര്‍സണല്‍ ഫേവറിറ്റ് കങ്കാരുവിലെ വില്ലന്‍ വേഷം ആയിരുന്നു. കങ്കാരുവില്‍ ആണ് ഒരു ക്യാരക്റ്റര്‍ ഷിഫ്റ്റിംഗ് നടന്നിട്ടുള്ളത്.” അദ്ദേഹം വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment