ഒരു ലക്ഷം രൂപയുടെ മരുന്ന് ആശുപത്രിക്ക് നല്‍കി ദിലീപ്; പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജുവാര്യര്‍; ചിത്രങ്ങള്‍

കൊച്ചി:പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.

ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13 താത്കാലിക കേന്ദ്രങ്ങളാണുള്ളത്. ചിറയ്ക്കല്‍ ബോധാനന്ദ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നിടത്ത് ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചതായും വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ പറഞ്ഞു. ഇരുനൂറില്‍പ്പരം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ തകര്‍ന്നത്.

അതേസമയം, ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നടന്‍ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ സംഭവന ചെയ്തു. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപയുടെ മരുന്നുകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് താരത്തിന്റ നേതൃത്വത്തില്‍ മുന്‍പ് വസ്ത്രങ്ങള്‍ വിതരണം ചെയ്തിരുന്നു.

ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. ഇതിന് പുറമേ മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു. പത്ത് കോടിയിലേറെ രൂപയുടെ നാശമാണ് ആശുപത്രിയില്‍ പ്രളയം വിതച്ചത്. ഇത് മുന്നില്‍ കണ്ടാണ് അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ദിലീപ് മുന്‍കയ്യെടുത്തത്.

pathram desk 2:
Leave a Comment