തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കന്‍ മലയാളികളുടെ സംഭാവന. അമേരിക്കയിലെ മലയാളി ഫെയ്‌സ്ബുക് കൂട്ടായ്മ ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഷിക്കാഗോയില്‍ എന്‍ജിനീയറായ ഉഴവൂര്‍ അരീക്കര സ്വദേശി അരുണ്‍ നെല്ലാമറ്റം, അവിടെ ബിസിനസ് ചെയ്യുന്ന അജോമോന്‍ പൂത്തുറയില്‍ എന്നിവരാണു തുക കൈമാറിയത്.
രണ്ടു ലക്ഷം ഡോളര്‍ കൂടി ഉടനെ കൈമാറുമെന്ന് അവര്‍ അറിയിച്ചു. ഓഗസ്റ്റ് 15 മുതലാണ് പ്രളയബാധിതരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം ആരംഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹം വലിയ ആവേശത്തോടെയാണു സ്വന്തം നാടിനെ സഹായിക്കാനുള്ള അഭ്യര്‍ഥന ഏറ്റെടുത്തതെന്ന് ഇവര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പരിശ്രമത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
Leave a Comment