കേരളത്തെ കരകയറ്റാന്‍ സ്റ്റേജ് ഷോയുമായി ‘അമ്മ’

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ധനസമാഹരണത്തിന് വേണ്ടി സ്റ്റേജ് ഷോയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് ആലോചന. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സുനാമി ദുരന്തത്തിന് പിന്നാലെ ധനസമാഹരണത്തിനായി ഇതുപോലെ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍്കായി അമ്മ
പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്വന്തം നിലയ്ക്കും സഹായഹസ്തം നീട്ടിയിരുന്നു.

വിദേശ രാജ്യത്തായിരിക്കും സ്റ്റേജ് ഷോ നടത്തുക എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളികള്‍ കൂടുതലുള്ള രാജ്യം പരിഗണിച്ച് പരമാവധി തുക സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തില്‍ ഷോ നടത്തിയാലും വലിയ തോതില്‍ തുക സമാഹരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

pathram desk 2:
Related Post
Leave a Comment