ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കും; കേരളത്തിന് സഹായവുമായി സ്റ്റണ്ട് സില്‍വയും

തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയും കേരളത്തിനെ സഹായിക്കും. 5 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റണ്ട് സില്‍വ നല്‍കും. മലയാള സിനിമയില്‍ അഭിനേതാവായും സില്‍വ എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിലാണ് സില്‍വ അഭിനയിച്ചത്.

കേരളം വലിയ പ്രളയക്കെടുതി അനുഭവിക്കവേ സഹായഹസ്തം സിനിമാ ലോകം നീട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കി. നടന്‍ ധനുഷ് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആരാധകരോടും സുഹൃത്തുക്കളോടും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ സിദ്ധാര്‍ത്ഥ് കാലത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്‍ ടിവി നെറ്റവര്‍ക്ക് 1 കോടി രൂപ നല്‍കി.

കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് നടനും തമിഴ് താരസംഘടന ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന നടന്‍ കാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറി.

pathram desk 2:
Related Post
Leave a Comment